ആലപ്പുഴ- തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്. ജ്യോതിസ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയാകും. സി.പി.എമ്മില്‍നിന്നു രാജിവച്ച് ബി.ഡി.ജെ.എസില്‍ ചേര്‍ന്നതായി ജ്യോതിസ് അറിയിച്ചു. ഇതടക്കം ബി.ഡി.ജെ.എസ് ആറ് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
ആദ്യ പട്ടികയില്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരില്ല. വര്‍ക്കല– അജി എസ്.ആര്‍.എം, കുണ്ടറ– വനജ വിദ്യാധരന്‍, റാന്നി– കെ.പത്മകുമാര്‍, ചേര്‍ത്തല– അഡ്വ. ജ്യോതിസ് പി.എസ്, അരൂര്‍– അനിയപ്പന്‍, കായംകുളം– പ്രദീപ് ലാല്‍ എന്നിവരാണു സ്ഥാനാര്‍ഥികള്‍.