Sorry, you need to enable JavaScript to visit this website.

രക്ഷാപ്രവര്‍ത്തനം തുടരുന്നു;കൂടുതല്‍  മത്സ്യത്തൊഴിലാളികളെ കണ്ടെത്തി 

തിരുവനന്തപുരം- കനത്ത കാറ്റും മഴയും കടല്‍ക്ഷോഭവും തുടരുന്നതിനിടെ കാണാതായ മത്സ്യത്തൊഴിലാളികളില്‍ കുറച്ചു പേരെ കൂടി കണ്ടെത്തിയതായി സൂചന. വ്യോമസേന ഇവരെ കണ്ടെത്തിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, പൂന്തുറയില്‍നിന്നു കാണാതായവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയാണ്. 
പല കുടുംബങ്ങളില്‍നിന്ന് എട്ടും പത്തും പേരാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്. കനത്ത മഴ വകവെക്കാതെയാണ് സ്ത്രീകള്‍ തീരത്ത് കാത്തു കഴിയുന്നു. സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ഇവിടെനിന്ന് കടലില്‍ പോയ മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയത്. തമിഴ്‌നാട്ടിലെത്തിയ ഇവര്‍ കരമാര്‍ഗം നാട്ടിലെത്തുകയായിരുന്നു. ഗുരുതരമായ സാഹചര്യം നേരിടുന്നതിന് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു. 

Latest News