എലത്തൂരില്‍ ശശീന്ദ്രന്‍ തന്നെ, എന്‍.സി.പി സ്ഥാനാര്‍ഥികളായി

ന്യൂദല്‍ഹി- തര്‍ക്കങ്ങള്‍ പരിഹരിച്ച് എന്‍.സി.പിയുടെ സ്ഥാനാര്‍ഥി പട്ടികക്ക് ദേശീയ നേതൃത്വം അംഗീകാരം നല്‍കി. എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ തന്നെ മല്‍സരിക്കും. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും മന്ത്രി എ.കെ. ശശീന്ദ്രനും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
ശശീന്ദ്രനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയ നേതാക്കളും പവാറിനെ കണ്ടു. കോട്ടയ്ക്കലില്‍ എന്‍.എ. മുഹമ്മദ് കുട്ടിയും കുട്ടനാട്ടില്‍ തോമസ് കെ.തോമസുമാണ് സ്ഥാനാര്‍ഥികള്‍.  തര്‍ക്കങ്ങള്‍ തല്‍ക്കാലം അവസാനിച്ചതെന്ന് വിമത നേതാക്കളും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ശശീന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു.

 

 

Latest News