റിയാദ് - ആരോഗ്യ മന്ത്രാലയത്തില്‍ സൗദിവല്‍ക്കരണം ഏറ്റവും കൂടുതല്‍ ഫാര്‍മസി മേഖലയിലാണെന്ന് കണക്ക്. ഫാര്‍മസി മേഖലയില്‍ 98 ശതമാനം സൗദിവല്‍ക്കരണം കൈവരിക്കാന്‍ സാധിച്ചു. സൗദിവല്‍ക്കരണം ഏറ്റവും കുറവ് ഡോക്ടര്‍മാരിലാണ്. ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ സൗദികള്‍ 39 ശതമാനം മാത്രമാണ്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മെഡിക്കല്‍ സിറ്റികള്‍ ഒഴികെയുള്ള ആരോഗ്യ മന്ത്രാലയ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആകെ 2,74,637 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തില്‍ 2,07,198 പേര്‍ സ്വദേശികളും 67,439 പേര്‍ വിദേശികളുമാണ്. ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം സൗദിവല്‍ക്കരണം 75 ശതമാനമാണ്.