കൊച്ചി- മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഇ.ഡി നിർബന്ധിച്ചെന്ന് മറ്റൊരു പോലീസുകാരിയുടെ കൂടി മൊഴി. സി.പി.ഒ റെജിമോളാണ് ഇ.ഡിക്കെതിരെ രംഗത്തെത്തിയത്. പണം മുഖ്യമന്ത്രി നൽകിയതാണെന്ന് പറയാൻ സ്വപ്നയെ ഇ.ഡി നിർബന്ധിക്കുന്നത് താൻ കേട്ടുവെന്നും റെജിമോൾ വ്യക്തമാക്കി. ഓഗസ്റ്റ് 13നാണ് ഇ.ഡി ഇത്തരത്തിൽ നിർബന്ധിച്ചതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മറ്റൊരു പോലീസുകാരിയും ഇ.ഡിക്കെതിരെ മൊഴി നൽകിയിരുന്നു.