ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ല. എന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. നിങ്ങള്‍ക്ക് ധൈര്യമായി റിപ്പോര്‍ട്ട് ചെയ്യാം- മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിക്കുമെന്നും ജയിച്ചാല്‍ കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കുമെന്നും ഇന്നലെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ന് ഇത് മുല്ലപ്പള്ളി തള്ളുകയായിരുന്നു. അതേസമയം, ഇനി കെ.പി.സി.സി അധ്യക്ഷനാകാനില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ പ്രതികരിച്ചു.
മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിച്ചാല്‍ ജയിപ്പിക്കുമെന്ന് സുധാകരന്‍ മുന്‍പ് പറഞ്ഞിരുന്നു. മുല്ലപ്പള്ളി വരാത്തതില്‍ സുധാകരന്‍ നിരാശയിലാണ്.