കൊച്ചി- വനിതാ ദിനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഇന്ധന, പാചകവാതക വില വര്‍ദ്ധനവിനെതിരെ ഗ്യാസ് സിലിണ്ടര്‍ തോട്ടിലെറിഞ്ഞു പ്രതിഷേധിച്ചു. വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈദ നാസര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിനിജ റോയ്, ട്രഷറര്‍ സുനിത വിനോദ്, സംസ്ഥാന വൈസ് പ്രസിഡണ്ട് മായാ ജേക്കബ്, സെക്രട്ടറി ജയാ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് പി.സി ജേക്കബ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍, വര്‍ക്കിങ് പ്രസിഡന്‍റ് പി.ബി. നാസര്‍, ജില്ലാ സെക്രട്ടറി അബ്ദുള്‍ റസാഖ്, യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. നിഷാദ് എന്നിവര്‍ സംസാരിച്ചു.