തിരുവനന്തപുരം- മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം യുവനേതാവ് വി.പി സാനു മത്സരിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റാണ് സാനു. പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയും ഇവിടെ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല.