കോട്ടക്കൽ- പറപ്പൂർ പഞ്ചായത്തിൽ ഭരണം സി.പി.എം നിലനിർത്തി. പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ കാലടി ബഷീറിനെ തെരഞ്ഞെടുത്തു. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, കോൺഗ്രസ് വിമതർ, പി.ഡി.പി എന്നിവരുടെ പിന്തുണയോടെയാണ് ഭരണം സി.പി.എം നിലനിർത്തിയത്. പത്തൊൻപത് സീറ്റിൽ ലീഗിന് ആറും കോൺഗ്രസിന് ഒരു സീറ്റുമാണുള്ളത്. സി.പി.എം, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, കോൺഗ്രസ് വിമതർ, പി.ഡി.പി എന്നിവർ ചേർന്നുള്ളതാണ് ജനകീയ മുന്നണി. നേരത്തെയുള്ള ധാരണ പ്രകാരം വേങ്ങര ഉപതെരഞ്ഞെടുപ്പ് കാലത്താണ് അന്നത്തെ പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി രാജിവെച്ചത്. തുടർന്നാണ് പുതിയ പ്രസിഡന്റായി കാലടി ബഷീറനെ തെരഞ്ഞെടുത്തത്.