കൊച്ചി- സംസ്ഥാന സർക്കാരിലെ ഉന്നതരുടെ അസാന്മാർഗിക പ്രവൃത്തികളെക്കുറിച്ച് തനിക്കറിയാമെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ മൊഴി.
മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലാണ് ഇക്കാര്യമുള്ളതെന്ന് മാതൃഭൂമി റിപ്പോർട്ടില്‍ പറയുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം ഇതിലുണ്ടെന്നാണ് വെളിപ്പെടുത്തൽ. കസ്റ്റംസ് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലും ഇതുസംബന്ധിച്ച പരാമർശമുണ്ട്. ഉന്നതരുടെ നിയമവിരുദ്ധവും അനുചിതവുമായ പ്രവൃർത്തികളെക്കുറിച്ചും അറിയാം. ഉന്നതപദവിയിലുള്ള ചില വ്യക്തികൾ വിവിധ ഇടപാടുകളിലായി കോഴപ്പണം കൈപ്പറ്റിയിട്ടുണ്ട്. ചില ഇടപാടുകളിൽ അറബി പരിഭാഷകയാകാൻ നിർബന്ധിതയായതിനാൽ തനിക്ക് ഇടപാടുകളെക്കുറിച്ച് എല്ലാമറിയാം. എല്ലാത്തിനും താൻ സാക്ഷിയാണ്. അനധികൃത പണമിടപാടുകളിൽ ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചത് മുൻപ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഇതെല്ലാം നടന്നത് സംസ്ഥാനസർക്കാരിന്റെ വിവധ പദ്ധതികളുടെ മറവിലാണെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.