പാലക്കാട്- കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എ.വി. ഗോപിനാഥിനെ സന്ദര്‍ശിച്ചു. ഒത്തുതീര്‍പ്പിന് സാധ്യത തെളിയുന്നു. ഗോപിനാഥ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തരെ അറിയിച്ചു. താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് സുധാകരനെന്നും അദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച് രണ്ടു ദിവസം കൂടി കോണ്‍ഗ്രസിന്റെ തീരുമാനത്തിന് കാക്കുമെന്നും ഗോപിനാഥ് വ്യക്തമാക്കി. ഇരുവരും ഒരുമിച്ചാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
ഡി.സി.സി പ്രസിഡന്റ് വി.#െക.ശ്രീകണ്ഠന്‍ എം.പിയുമായി ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയതിനു ശേഷമാണ് സുധാകരന്‍ ഗോപിനാഥിന്റെ വീട്ടിലേക്ക് പോയത്. നൂറുകണക്കിന് പാ ര്‍ട്ടി പ്രവ ര്‍ത്തകര്‍ അവിടെ#െയുണ്ടായിരുന്നു. ആലത്തൂ ര്‍ എം.പി രമ്യ ഹരിദാസും സ്ഥലത്തെത്തി. ജനകീയ നേതാവെന്ന നിലയില്‍ ഗോപിനാഥിന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നതെ#െന്ന് ചര്‍ച്ചയുടെ ആമുഖമായിത്തന്നെ സുധാകരന്‍ വ്യക്തമാക്കി. ഗോപിനാഥ് പറഞ്ഞ കാര്യങ്ങള്‍ #െക.പി.സി.സിയില്‍ ചര്‍ച്ച #െചയ്ത് ഉചിതമായ തീരുമാനം രണ്ടു ദിവസത്തിനകം എടുക്കുമെന്ന് അദ്ദേഹം അററിയിച്ചു.
തൃത്താലയില്‍ വിമതനായി മല്‍സരിക്കുമെന്ന് ഭീഷണി മുഴക്കിയ മറ്റൊരു ഡി.സി.സി പ്രസിഡന്റ് സി.വി.ബാലചന്ദ്രനുമായും സുധാകരന്‍ ആശയവിനിമയം നടത്തി. മുതിര്‍ന്ന നേതാക്കളായ വി.എസ്.വിജയരാഘവന്‍, കെ.അച്യുതന്‍, കെ.എ.ചന്ദ്രന്‍, വി.സി.കബീര്‍ എന്നിവരുമായും അദ്ദേഹം സംസാരിച്ചു.