കല്‍പറ്റ-ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കീഴുദ്യോസ്ഥയോടു അപമര്യാദയായി പെരുമാറിയെന്നു പരാതി. ഓഫീസ് സന്ദര്‍ശനത്തിനു എത്തിയ കമ്മിഷണര്‍ ദുരുദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാണ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ റേഞ്ച് ഓഫീസര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കു നഗരത്തിലെ എക്‌സൈസ് ഓഫീസിലാണ് പരാതിക്കു ആധാരമായ സംഭവം. ഈ സമയം പരാതിക്കാരി മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. പരാതി മേലുദ്യോഗസ്ഥനു കൈമാറുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. അതേസമയം പരാതി അടിസ്ഥാന രഹിതമാണന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ഡ്രസ് കോഡ് പാലിക്കാന്‍ ആവശ്യപ്പെടുകയും ബെല്‍റ്റിന്റെ ബക്കിള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുകയും മാത്രമാണ് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.