കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ സ്ട്രിപ്പ് പ്രവൃത്തികൾ പുനരാരംഭിക്കുന്നു. റൺവേയുടെ വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്ന പ്രവൃത്തികളാണ് ആരംഭിക്കുന്നത്. മണ്ണ് ലഭിക്കാത്തതിനെ തുടർന്ന് നിർമ്മാണ പ്രവൃത്തികൾ നിലച്ചിരിക്കുകയായിരുന്നു. വിമാനത്താവളത്തിന്റെ റൺവേ അറ്റകുറ്റ പണികൾ തീർക്കണമെന്ന ഡി.ജി.സി.എ നിർദ്ദേശത്തെ തുടർന്ന് കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും മണ്ണ് ലഭ്യമാക്കുന്നതിൽ റവന്യൂ വകുപ്പ് നിസ്സഹകരിച്ചതോടെ റൺവേ സ്ട്രിപ്പിന്റെ നിർമ്മാണ പ്രവർത്തനം നിലക്കുകയായിരുന്നു.
1500 ലോഡ് മണ്ണാണ് ഇതിനാവശ്യമായത്. കരാറുകാർ ഇതിനായി പലതവണ ശ്രമിച്ചിട്ടും ഫലം കണ്ടിരുന്നില്ല. ഇതിനിടെ മലബാർ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീറിന്റെ നേതൃത്വത്തിൽ ആർ.ഡി.ഒ. ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചിരുന്നു.ഇതിനിടെയാണ് ആർ.ഡി.ഒ അനുകൂല നിലപാട് സ്വീകരിച്ചത്.