റിയാദ്- സൗദി അറേബ്യയിലേക്ക് ഹൂത്തികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതിനെ തുടര്‍ന്ന് അതിന്റെ ഭാഗങ്ങള്‍ വീണ് ഒരു കുട്ടിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഖമീസ് മുശൈത്തിലും അഹദ് റഫിദയിലുമാണ് സിവിലിയന്മാര്‍ക്ക് പരിക്കേറ്റത്.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഹൂത്തികള്‍ യെമനില്‍ നിന്നയച്ച ഡ്രോണുകള്‍ സഖ്യസേന തകര്‍ത്തതിനെ തുടര്‍ന്ന് അതിന്റെ ഭാഗങ്ങള്‍ ഖമീസിലും അഹദ് റഫിദയിലും ജനവാസ കേന്ദ്രങ്ങളില്‍ പതിക്കുകയായിരുന്നുവെന്ന് സൗദി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയരക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പരിക്കേറ്റ പത്ത് വയസ്സുകാരന് സൗദി റെഡ് ക്രെസന്റ് ചികിത്സ നല്‍കി. കാറോടിക്കുമ്പോള്‍ ഡ്രോണ്‍ ഭാഗം വീണ്ട് പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച ഹൂത്തികള്‍ അയച്ച് ആറ് ആളില്ലാവിമാനങ്ങളാണ് തടഞ്ഞ് തകര്‍ത്തതെന്ന് അറബ് സഖ്യസേന അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തി ഭീകരര്‍ ആക്രമണം വര്‍ധിപ്പിച്ചിരിക്കയാണ്. വ്യാഴാഴ്ച ജിസാനിലേക്ക് മിസൈല്‍ അയച്ചതായി സഖ്യസേന വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഹൂത്തി മിസൈല്‍ പതിച്ച് ജിസാനില്‍ അഞ്ച് സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read More: സൗദിയിലെ വാദിദവാസിറില്‍ വെടിവെപ്പ്; കവർച്ചക്കാരെന്ന് പ്രാഥമിക റിപ്പോർട്ട് -video