ദുബായ്- ഡ്രൈവറെ വിട്ടുനല്‍കുന്ന സേവനത്തിന് തുടക്കമിട്ട് ആര്‍.ടി.എ (ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി). മൈ ഡ്രൈവര്‍ പദ്ധതി വഴി ഇപ്പോള്‍ത്തന്നെ 2000 കരാറുകള്‍ ഒപ്പിട്ടതായും ദുബായ് ടാക്‌സി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.
വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ഇങ്ങനെ സേവനം നല്‍കുന്നു. ദിവസ, ആഴ്ച, മാസ കാലാവധിയില്‍ ഡ്രൈവര്‍മാരുടെ സേവനം ലഭിക്കും.
ഡി.ടി.സിയുടെ ഏറ്റവും പുതുമയുള്ള സേവനമാണ് മൈ ഡ്രൈവര്‍ പദ്ധതിയെന്ന് സി.ഇ.ഒ മന്‍സൂര്‍ അല്‍ ഫലാസി അറിയിച്ചു. പ്രതിദിന സേവനത്തിന് 250 ദിര്‍ഹമാണ് നിരക്ക്.
ആഴ്ചയിലേക്ക് 1000 ദിര്‍ഹവും പ്രതിമാസം 3500 ദിര്‍ഹവുമാണ് നിരക്ക്. ഡ്രൈവര്‍മാരുടെ സേവനം ഡി.ടി.സിയുടെ വെബ് സൈറ്റ് www.dubaitaxi.ae, കോള്‍ സെന്റര്‍ 80088088, സ്മാര്‍ട് ആപ് DTC എന്നിവയില്‍ ലഭിക്കും. ദുബായിലുള്ളവര്‍ക്കും കമ്പനികള്‍ക്കുമാണ് ഇപ്പോള്‍ സേവനം ലഭ്യമാക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.