തിരുവനന്തപുരം- ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ഈ മാസം 12ന് കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. ഇന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്ത് സ്പീക്കർക്കും മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.