മസ്‌കത്ത്- മലയാളി യുവാവ് മസ്‌കത്തില്‍ മരിച്ചു. പാല വള്ളിച്ചിറ പ്രസാദ മന്ദിരത്തില്‍ പ്രസന്നകുമാറിന്റെ (രാജു) മകന്‍ ജിതിന്‍.പി.കുമാര്‍ (കണ്ണന്‍-27) ആണ് മരിച്ചത്. സഹോദരന്‍ ജിത്തുവിനൊപ്പമാണ് മസ്‌കത്തില്‍ താമസിച്ചിരുന്നത്്.
വ്യാഴാഴ്ച രാത്രി 12 വരെ ജിതിന്‍ വീട്ടുകാരോടും നാട്ടിലെ സുഹൃത്തുകളോടും വീഡിയോ കോള്‍ മുഖേന സംസാരിച്ചതിന് ശേഷമാണ് ഉറങ്ങാന്‍ കിടന്നത്. രാവിലെ ജിത്തു ഉണര്‍ന്നിട്ടും ജിതിന്‍ ഉണര്‍ന്നില്ല. ജിത്തു ജിതിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. സംശയം തോിയ ഉടനെ അടുത്ത ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്. ഉറക്കത്തിലുണ്ടായ കടുത്ത ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. കൊറോണ പരിശോധനയില്‍ നെഗറ്റീവായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. അമ്മ: ഗായത്രി (ഉഷ)