വാദിദവാസിര്‍ - നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഉഥൈം മാര്‍ക്കറ്റിനു മുന്നില്‍ വെടിവെപ്പ്. തോക്കുകളേന്തിയ ഏതാനും പേര്‍ സ്ഥാപനത്തിന്റെ പ്രധാന പ്രവേശന കവാടത്തിനു മുന്നിലാണ് വെടിവെപ്പ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കൊള്ളയടിക്കാന്‍ ശ്രമിച്ചാണ് പ്രമുഖ വാണിജ്യ കേന്ദ്രത്തിനു മുന്നില്‍ സംഘം വെടിവെപ്പ് നടത്തിയതെന്നാണ് കരുതുന്നത്. സംഭവത്തില്‍ സുരക്ഷാ വകുപ്പുകളുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടില്ല.