തിരുവനന്തപുരം- സംസ്ഥാനത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തില്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനം. വിജയസാധ്യതയുള്ള സീറ്റുകളില്‍ ഭാഗ്യ പരീക്ഷണം വേണ്ടെന്നാണ് നിര്‍ദേശം. ലോക്‌സഭയിലേക്ക് മത്സരിച്ചവരെ പരിഗണിക്കേണ്ടെന്ന തീരുമാനത്തിലും അയവ് വരുത്താന്‍ തീരുമാനമായി.
കെ.എന്‍.ബാലഗോപാലിനും എം.ബി.രാജേഷിനും മാത്രമാകും ഇളവ് ലഭിക്കുക. ഇതോടെ തൃത്താലയില്‍ വി.ടി.ബല്‍റാമിനെതിരെ എം.ബി.രാജേഷ് മത്സരിക്കും. ഇതോടെ ഈ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന പോരാട്ടമാകും തൃത്താലയില്‍ നടക്കുക. കൊട്ടാരക്കരയില്‍ കെ.എന്‍.ബാലഗോപാലും മത്സരിക്കും. മൂന്നു ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി മത്സരിക്കില്ല.