മലപ്പുറം- മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ അടുത്ത ദിവസം തന്നെ തീരുമാനിക്കുമെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഏഴാം തിയതി മുതൽ സ്ഥാനാർത്ഥി നിർണയ ചർച്ച നടക്കും. യു.ഡി.എഫുമായി നടത്തിയ ചർച്ച സംബന്ധിച്ചുള്ള വിലയിരുത്തലാണ് ഇന്ന് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചില സീറ്റുകളിൽ യു.ഡി.എഫ് നേതാക്കളുമായും ചർച്ച നടത്തുമെന്നും അതിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് ചർച്ചകളിൽ തൃപ്തിയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.