ബംഗളുരു- മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എംഎസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. വണ്ടൂർ പി അബൂബക്കർ(69) ബംഗളുരുവിൽ നിര്യാതനായി. സൗദി അറേബ്യയിലും ഖത്തറിലും കെ.എം.സി.സിക്ക് നേതൃത്വം നൽകിയ അബൂബക്കർ മലപ്പുറം വണ്ടൂർ സ്വദേശിയാണ്.
ഖത്തറിലെ സ്‌കോളേഴ്‌സ് ഇന്റർനാഷണൽ സ്‌കൂൾ ചെയർമാൻ, ദോഹ ബാങ്ക് ലീഗൽ റിസ്‌ക് മാനേജർ, ഖത്തർ ഫൗണ്ടേഷൻ സീനിയർ അറ്റോർണി, ബർവ ബാങ്ക് ചീഫ് കംപ്ലെയിന്റ് ഓഫീസർ തുടങ്ങിയ നിലകളിൽ സേവനം ചെയ്തു.
മലപ്പുറം നഗരസഭയുടെ പ്രഥമ ചെയർമാനും മുസ്‌ലിംലീഗ് നേതാവുമായിരുന്ന ഡോ. എം അബൂബക്കറിന്റെ പുത്രി ഡോ. ആയിഷ യാണു ഭാര്യ. മക്കൾ: മെഹറിൻ സലിൽ, ഷെറിൻ ഷെഫിൻ, ജൗഹർ അബൂബക്കർ.