തിരുവനന്തപുരം- തമാശ ആസ്വദിക്കാന്‍ സാധിക്കാത്ത പ്രശ്നം സംഘികള്‍ക്ക് മാറാ രോഗമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ.
കോവിഡ് മഹാമാരി ആരംഭിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താടിയിലുണ്ടായ മാറ്റം ഗ്രാഫിക് ഇല്ലസ്ട്രേഷന്‍ എന്ന അടിക്കുറിപ്പോടെ ശശി തരൂർ നല്‍കിയ ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ തരൂരിനെ രോഗിയെന്ന് വിളിച്ച് മന്ത്രി മുരളീധരന്‍ മറുപടി നല്‍കിയിരുന്നു. മോഡിയുടെ താടിയും ഇന്ത്യയുടെ ജി.ഡി.പിയും താരതമ്യം ചെയ്തായിരുന്നു തരൂരിന്‍ ഗ്രാഫ്.
ആയുഷ്മാന്‍ ഭാരതിന്‍റെ കീഴില്‍ ഹോസ്പിറ്റല്‍ വാർഡ് ഏർപ്പെടുത്തുമെന്നും വേഗം ഭാദമാകട്ടെയന്നുമാണ് മുരളീധരന്‍ ആശംസിച്ചത്.
ഇതിനാണ് ശശി തരൂരിന്‍റെ മലയാളത്തിലുള്ള മറുപടി.
എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ "ആയുഷ്മാൻ ഭാരതി"ൽ പോലും ഒരു ചികിത്സയില്ല