പാലക്കാട്- കോൺഗ്രസിൽ വിമത നീക്കം നടത്തുന്ന എ.വി ഗോപിനാഥിന് പിന്തുണയുമായി പെരിങ്ങോട്ടുശേരി പഞ്ചായത്ത് ഭരണസമിതി. 42 വർഷമായി കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി രാജിവെക്കുമെന്നാണ് സൂചന. ഇന്ന് വൈകിട്ട് നടക്കുന്ന ഭരണസമിതി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഇടഞ്ഞുനിൽക്കുന്ന എ.വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ എ.വി ഗോപിനാഥ് ഇതിന് വഴങ്ങിയിട്ടില്ല.