ദുബായ്- എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയിലെ പുതിയ രീതിക്ക് വിദ്യാര്‍ഥികളില്‍നിന്ന് സമ്മിശ്ര പ്രതികരണം. ഇരട്ടിയോളം ചോദ്യങ്ങള്‍ നല്‍കി ഇഷ്ടമുള്ളവ എഴുതുകയാണ് പുതിയ രീതി. കഴിഞ്ഞ ദിവസം ആരംഭിച്ച മാതൃകാ പരീക്ഷകളില്‍ പുതിയ രീതി വിദ്യാര്‍ഥികള്‍ പരിചയപ്പെട്ടു.
പുതിയ രീതി കൂടുതല്‍ മാര്‍ക്കു നേടാന്‍ സഹായിക്കുമെന്ന് ചില വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇരട്ടിയോളം ചോദ്യത്തില്‍നിന്ന് ഏതു തിരഞ്ഞെടുക്കണമെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി മറ്റുള്ളവര്‍ പറഞ്ഞു. സമയം തികഞ്ഞില്ലെന്നും ചിലര്‍ പരാതിപ്പെട്ടു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ 40 മാര്‍ക്കിനു കണക്കാക്കി തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്കാണ് മറ്റു ചിലര്‍ ഉത്തരമെഴുതിയത്.
പുതിയ രീതിയോടു പൊരുത്തപ്പെടാനുള്ള സമയക്കുറവാണ് ചിലര്‍ക്കു പ്രശ്‌നമായത്. മാര്‍ക്കു നോക്കാതെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാനായിരുന്നു ചില കുട്ടികളുടെ ശ്രമം. മികച്ചവ തെരഞ്ഞെടുത്താല്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുമെന്നാണ് മറ്റു വിദ്യാര്‍ഥികള്‍ കരുതുന്നത്. ഒരു ചോദ്യത്തിന് ഉദ്ദേശിച്ച പോലെ ഉത്തരം എഴുതാന്‍ സാധിച്ചില്ലെങ്കിലും അടുത്ത ചോദ്യോത്തരത്തില്‍ അതു പരിഹരിക്കാമെന്നതാണ് ഇതിന്റെ നല്ല വശം.
അതേസമയം ഇത്രയും ചോദ്യങ്ങള്‍ വായിച്ചു തീര്‍ക്കാന്‍ കൂള്‍ ഓഫ് ടൈം മതിയായില്ലെന്ന് മറ്റു ചില വിദ്യാര്‍ഥികള്‍ പറഞ്ഞു.