ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മുംബൈ സ്വദേശി രാഹുല്‍ ജുല്‍ക്ക(53)ക്ക് ഏഴ് കോടിയിലേറെ രൂപ (10ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചു. നൈജീരിയയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പില്‍ മലയാളിയായ നൗഷാദ് തായക്കണ്ടോത്തി (37)ന് ബിഎംഡബ്ല്യു എഫ് 900 എക്‌സ് ആര്‍ ആഡംബര മോട്ടോര്‍ ബൈക്ക് സമ്മാനം ലഭിച്ചു.
പോര്‍ട് ഹാര്‍കോര്‍ടില്‍ താമസക്കാരനായ രാഹുല്‍ 14 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തുവരുന്നു. 2009 ല്‍ നൈജീരിയയിലേക്ക് പോകുന്നതിന് മുമ്പ് ദുബായിലായിരുന്നു താമസം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടുന്ന 177–ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.