Sorry, you need to enable JavaScript to visit this website.

ശ്രീ എമ്മിന് ഭൂമി നൽകിയത് സി.പി.എം-ആർ.എസ്.എസ് ബന്ധത്തിന് തെളിവ്

തിരുവനന്തപുരം- സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആർ.എസ്.എസ് അനുകൂലിയായ ശ്രീ എമ്മിന് യോഗാ സെന്റർ ആരംഭിക്കാൻ മുഖ്യമന്ത്രി ഭൂമിവിട്ടു നൽകിയതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷണനും ഉൾപ്പെടെയുള്ളവർക്ക് ആർ.എസ്.എസ് നേതാക്കളുമായി തിരുവനന്തപുരത്ത് രഹസ്യ കൂടിക്കാഴ്ച നടത്താൻ സൗകര്യം ഒരുക്കിയതും ഇതേ ആത്മീയാചാര്യനാണ്. ശബരിമല പ്രക്ഷോഭ സമയത്ത് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയും സമാനമായ വെളിപ്പെടുലാണ്  നടത്തിയിരുന്നത്. സംഘപരിവാർ ശക്തികളുമായി ചേർന്ന് സി.പി.എം കളിക്കുന്നത് അപകടരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ആശയപരമായും പ്രത്യയശാസ്ത്രപരമായും സി.പി.എമ്മും ആർ.എസ്.എസും ഓരേ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയെന്നത് ശരിവെയ്ക്കുന്നതാണ് നേതാക്കളുടെ രഹസ്യസംഗമമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ആർ.എസ്.എസ് ബാന്ധവത്തിന് ശേഷമാണ് സി.പി.എം ആക്ടിങ് സെക്രട്ടറി നൂനപക്ഷ വിരുദ്ധ പ്രസ്താവനകളും പ്രസംഗങ്ങളും തുടരെത്തുടരെ നടത്തിയത്. സംഘപരിവാർ ശക്തികൾ ഉയർത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂർണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് പല സി.പി.എം നേതാക്കളും സമീപകാലത്ത്  സ്വീകരിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

Latest News