മലപ്പുറം- ഇപ്പോൾ വിദേശത്തുള്ള താൻ ഈ മാസം 11ന് കേരളത്തിലെത്തുമെന്ന് ഇടതുമുന്നണി എം.എൽ.എ പി.വി അൻവർ. സിയറ ലിയോണിൽനിന്നുള്ള വീഡിയോ സന്ദേശത്തിലാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. ഈ മാസം പത്തിന് പുറപ്പെട്ട് പതിനൊന്നിന് നാട്ടിലെത്തുമെന്നും തെരഞ്ഞെടുപ്പിൽ സജീവമാകുമെന്നും അൻവർ വ്യക്തമാക്കി. ആരൊക്കെ കള്ള പ്രചാരണം നടത്തിയാലും വിലപ്പോകില്ലെന്നും അൻവർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങളുമായി ഉടൻ എത്തുമെന്നും അൻവർ വ്യക്തമാക്കി.