കോട്ടയം- പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്ന നിലയില്‍ കണ്ടെത്തി. മണര്‍കാടാണ് സംഭവം. ഒരു വയസുള്ള പോത്താണ് ചത്തത്. അരീപ്പറമ്പ് മൂലക്കുളം രാജുവിന്റെ പോത്തിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
വീടിനു സമീപത്തെ മരത്തിലാണ് പോത്തിനെ കെട്ടിയിട്ടിരുന്നത്. പിന്നീട് സമീപത്തെ റബ്ബര്‍ തോട്ടത്തിലെ മരത്തില്‍ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോത്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് പറഞ്ഞു.