കണ്ണൂർ- നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്ട് നിന്ന് മത്സരിക്കാനില്ലെന്ന് കെ.എം. ഷാജി. മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ട്. കാസർകോട്, കണ്ണൂർ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കാസര്‍കോടോ കണ്ണൂരോ അല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാന്‍ താല്പര്യമില്ലെന്നും ഈ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അഴിക്കോട് സീറ്റും കണ്ണൂർ സീറ്റും വെച്ചു മാറുന്ന കാര്യവും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.