പാലക്കാട്- മന്ത്രി എ.കെ.ബാലന് പകരം തരൂർ നിയമസഭാ മണ്ഡലത്തിൽ ഭാര്യ കെ.പി ജമീലയെ സ്ഥാനാർഥിയാക്കുന്നത് സി.പി.എമ്മിന്റെ പരിഗണനയിൽ. സി.പി.എം സെക്രട്ടറിയേറ്റ് ഇക്കാര്യം ചർച്ച ചെയ്തു. അതേസമയം, ഭാര്യ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനമെടുക്കാതെ പറയാനാകില്ലെന്ന് എ.കെ.ബാലൻ പ്രതികരിച്ചു. പാർട്ടി തീരുമാനം എടുത്താൽ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലൻ നാലു ടേം പൂർത്തിയാക്കിയതോടെയാണ് തരൂരിൽ അദ്ദേഹത്തിന് പകരം പാർട്ടി പകരക്കാരെ തേടുന്നത്. ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർ കൂടിയായ കെ.പി.ജമീല നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ഡോക്ടറാണ്.
മണ്ഡല പുനഃക്രമീകരണത്തിന് ശേഷം 2011 മുതലാണ് സംവരണ മണ്ഡലമായ തരൂരിൽ ബാലൻ മത്സരത്തിനിറങ്ങുന്നത്.