തിരുവനന്തപുരം- നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മണ്ഡലത്തിൽ മത്സരിച്ചാൽ മറ്റിടങ്ങളിലേക്ക് പോകാനാകില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. വി.എം സുധീരൻ, പി.ജെ കുര്യൻ എന്നിവരും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരിക്കാനില്ലെന്ന് സുധീരൻ ആവർത്തിച്ചു. മത്സരിക്കാനില്ലെന്ന് എഴുതി നൽകിയ പി.ജെ കുര്യൻ തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.