ജിസാൻ- സൗദിയിലെ ജിസാന് നേരെ ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്ദമ് ബിൻ യഹ് യ അൽ ഗാമിദിയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ മൂന്നു സൗദികൾക്കും രണ്ടു യെമനികൾക്കും പരിക്കേറ്റു. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സിവിലിയൻമാർക്ക് നേരെ കരുതിക്കൂട്ടിയുള്ള അക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ബഖാലയും രണ്ടു വീടുകളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്.