റിയാദ് - സൗദിയെ പോലെ വേഷം ധരിച്ച് മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്ത വിദേശിയെ ഹായിലില്‍നിന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് പിടികൂടി. മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനും റെയ്ഡുകള്‍ നടത്തുന്ന ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സംശയം തോന്നാതിരിക്കാനും വേണ്ടിയാണ് സൗദി വേഷം ധരിച്ച് വിദേശി മൊബൈല്‍ ഫോണ്‍ കടയില്‍ ജോലി ചെയ്തത്. പിടിയിലായ വിദേശിക്കും ഇയാളെ ജോലിക്കു വെച്ച സ്ഥാപനത്തിനും എതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.