കണ്ണൂര്‍- ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി ഇ.പി ജയരാജന്‍ മത്സരിക്കില്ല. തനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ജയരാജന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ അറിയിച്ചു.
നിലവില്‍ കൂത്തുപറമ്പ് എം.എല്‍.എയായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ മട്ടന്നൂരില്‍ മത്സരിക്കും.
കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാറിന് പകരം സംവിധായകന്‍ രഞ്ജിത് മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. ആലപ്പുഴയില്‍ മന്ത്രിമാരായ തോമസ് ഐസക്കിനും ജി. സുധാകരനും പൊതുമാനദണ്ഡമനുസരിച്ച് മത്സരിക്കാന്‍ സാധ്യമല്ലെങ്കിലും ഇളവ് നല്‍കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.