മലപ്പുറം- നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതിനെതിരെ സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. നിയമസഭയിലേക്ക് സ്ത്രീകള്‍ക്ക് വേണ്ടി സംവരണ സീറ്റുകള്‍ ഇല്ലാത്തതിനാല്‍ നിർബന്ധിതാവസ്ഥയില്ലെന്നും എസ്.വൈ.എസ് സെക്രട്ടറി കൂടിയായ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകള്‍ അനിവാര്യഘട്ടത്തില്‍ മാത്രമേ പൊതുമണ്ഡലത്തില്‍ ഇറങ്ങാവൂ എന്നുണ്ട്. ആ ഇസ്ലാമിക കാഴ്ചപ്പാടാണ് താന്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ലീഗില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥിയുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് സമസ്ത നേതാവിന്റെ പ്രതികരണം. ലീഗ് മറിച്ചാണ് തീരുമാനിക്കുന്നതെങ്കില്‍ ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖമറുന്നീസ് അന്‍വര്‍ ലീഗ് സ്ഥാനാര്‍ത്ഥിയായെങ്കിലും അതിനു ശേഷം കാലങ്ങളായി മുസ്ലിംലീഗില്‍നിന്ന് വനിതകള്‍ സ്ഥാനാർഥികളായിട്ടില്ല.
ഇത്തവണ ഇതില്‍ മാറ്റമുണ്ടാകുമെന്ന ചര്‍ച്ചകള്‍ക്കിടെയാണ് പുതിയ വിവാദം.