തിരുവനന്തപുരം- അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്ന് സീറ്റുകൾ കൂടി അധികം നൽകാൻ യു.ഡി.എഫിൽ ധാരണ. ഇതോടെ ലീഗ് 27 സീറ്റുകളിൽ മത്സരിക്കും. ബേപ്പൂർ, തൃശൂർ ജില്ലയിലെ ചേലക്കര, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗിന് പുതുതായി അനുവദിക്കുന്നത്. ഇതിന് പുറമെ, രണ്ടു സീറ്റുകൾ വെച്ചുമാറാനും ധാരണയായി.