കൊച്ചി- ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടിൽ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 11.30ന് കളമശേരി പോലീസ് സ്‌റ്റേഷനു സമീപം ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തല ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം. രക്തം വാർന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടി രഹന ഫാത്തിമ അഭിനയിച്ച ഏകയുടെ ക്യാമറമാനായിരുന്നു. നിരവധി സിനിമകളിൽ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. ഉടൻ പുറത്തു വരാനിരിക്കുന്ന 'കാക്ക' ഉൾപ്പെടെ നിരവധി ഷോർട്ട് ഫിലിമുകൾക്കു വേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.