Sorry, you need to enable JavaScript to visit this website.

ഖശോഗി വധം: അമേരിക്കയുടെ പക്കല്‍ ഒരു തെളിവുമില്ലെന്ന് പോംപിയോ

മൈക് പോംപിയോ
അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍

റിയാദ് - സൗദി മാധ്യമപ്രവര്‍ത്തകന്‍  ജമാല്‍ ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട സി.ഐ.എ റപ്പോര്‍ട്ടിലെ വാദങ്ങള്‍ പൊള്ളയാണെന്ന് മുന്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രി മൈക് പോംപിയോ പറഞ്ഞു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പക്കലുള്ള ഇന്റലിജന്‍സ് വിവരങ്ങളുടെ മുഴുവന്‍ ഭാഗങ്ങളും താന്‍ വായിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും ജമാല്‍ ഖശോഗി വധത്തെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ഒരു തെളിവും ഇന്റലിജന്‍സ് വിവരങ്ങളില്‍ താന്‍ കണ്ടിട്ടില്ല. സൗദി അറേബ്യയെ കുറ്റപ്പെടുത്തുന്ന യാതൊരു തെളിവും അമേരിക്കയുടെ പക്കലില്ല.
അഫ്ഗാനിസ്ഥാനില്‍ സൗദി അറേബ്യയും അമേരിക്കയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. നൂറു കണക്കിന് അമേരിക്കക്കാരെ കൊലപ്പെടുത്തിയ ഇറാന് തിരിച്ചടി നല്‍കാനും സൗദി അറേബ്യക്കൊപ്പമാണ് അമേരിക്ക പ്രവര്‍ത്തിക്കുന്നത്. അമേരിക്കക്ക് വലിയ പിന്തുണ നല്‍കുന്ന ഉറവിടമാണ് സൗദി അറേബ്യയെന്നും മൈക് പോംപിയോ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2021/02/27/blinken.jpg
അതിനിടെ, സൗദി അറേബ്യയുമായുള്ള മികച്ച ബന്ധം നിലനിര്‍ത്താന്‍ അമേരിക്ക ഇപ്പോഴും ശക്തമായി ആഗ്രഹിക്കുന്നതായി അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. സൗദി അറേബ്യക്കുള്ള ആയുധ വില്‍പന പുനഃപരിശോധിക്കുന്നത് സൗദി-അമേരിക്കന്‍ ബന്ധത്തെ പ്രതികൂലമായി ബാധിക്കില്ല. ബന്ധങ്ങള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആയുധ ഇടപാട് പുനഃപരിശോധിക്കുന്നത്. സൗദി അറേബ്യയുടെ സുരക്ഷക്കു വേണ്ടി പ്രതിരോധിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. സൗദി അറേബ്യയുമായുള്ള അമേരിക്കയുടെ ബന്ധം ഏറെ പ്രധാനമാണ്. അമേരിക്കയുടെയും സൗദി അറേബ്യയുടെയും പൊതുതാല്‍പര്യങ്ങള്‍ ധാരാളമാണെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
സൗദി അറേബ്യയുമായി സഹകരണം തുടരാനുള്ള അമേരിക്കയുടെ താല്‍പര്യം ബ്ലിങ്കന്‍ ആവര്‍ത്തിച്ചു. താനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അടക്കമുള്ള അമേരിക്കന്‍ നേതാക്കള്‍ സൗദി നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും വിദേശ മന്ത്രി പറഞ്ഞു.
മേഖലയില്‍ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയെന്നോണം സൗദി അറേബ്യ തുടരുമെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ഒരു സൈനിക വീക്ഷണ കോണില്‍, ഞാന്‍ പലതവണ പറഞ്ഞതുപോലെ സൗദി അറേബ്യയോടുള്ള സുരക്ഷാ പ്രതിബദ്ധത അമേരിക്ക ഗൗരവത്തിലെടുക്കുന്നു. സ്വയം പ്രതിരോധിക്കാനുള്ള സൗദി അറേബ്യയുടെ ശേഷിയെ അമേരിക്ക മാനിക്കുന്നു. ദക്ഷിണ അതിര്‍ത്തിയില്‍ അടക്കം സൗദി അറേബ്യ സ്വയം പ്രതിരോധിക്കേണ്ടതുണ്ടെന്നും പെന്റഗണ്‍ വക്താവ് പറഞ്ഞു.

 

Latest News