തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തില്‍ പാർട്ടിക്ക് മുന്നറിയിപ്പുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ജനങ്ങൾക്ക് സ്വീകാര്യമായ സ്ഥാനാർഥികളെ നിർത്തണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
കുറ്റിച്ചൂലിനെ നിർത്തിയാലും കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥികൾ പുതുമുഖങ്ങൾ ആയാൽ മാത്രം പോരാ, വിശ്വാസ്യതയും വേണം. ആഴക്കടൽ വിവാദവും പിഎസ്സി സമരവും തെരഞ്ഞെടുപ്പില്‍ ഇടതു സർക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് ആന്റണി പറഞ്ഞു.