റിയാദ്- സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികള്‍ വെള്ളിയാഴ്ച രണ്ടു തവണ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചു. ഇന്നലെ രാവിലെയും ഉച്ച കഴിഞ്ഞുമാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണത്തിന് ശ്രമിച്ചത്.
ഡ്രോണുകളില്‍ ഒന്ന് അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടും രണ്ടാമത്തെത് ദക്ഷിണ സൗദി ലക്ഷ്യമിട്ടുമാണ് ഹൂത്തികള്‍ അയച്ചിരുന്നത്. ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിനു മുമ്പായി ഡ്രോണുകള്‍ കണ്ടെത്തി വെടിവെച്ചിടാന്‍ സഖ്യസേനക്ക് സാധിച്ചതായി സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.