മലപ്പുറം- തെരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമാണെന്ന് മുസ്്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് ചർച്ചകളെല്ലാം അന്തിമഘട്ടത്തിലാണെന്നും തെരഞ്ഞെടുപ്പ് തിയതി വരുന്നതോടെ കൂടുതൽ വേഗം കൂടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ഉടൻ ചർച്ചകൾ പൂർത്തിയാക്കും. പ്രചാരണരംഗത്ത് യു.ഡി.എഫിനാണ് മുൻതൂക്കം. സ്വാഭാവികമായ അനുകൂലാവസ്ഥ ഇടതുമുന്നണിക്ക് നഷ്ടമായി. തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ഇടതുമുന്നണിക്ക് എല്ലാം നെഗറ്റീവാണ്.