Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗിയുമായി പോവുകയായിരുന്ന  ആംബുലന്‍സ് ലോറിയിലിടിച്ചു മറിഞ്ഞു

കോഴിക്കോട്- പയ്യോളിയില്‍നിന്ന് കോവിഡ് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. സ്‌റ്റോപ്പില്‍ നിര്‍ത്തിയ ബസിനെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം. ആംബുലന്‍സ് െ്രെഡവര്‍ അയ്യന്റെ വളപ്പില്‍ സക്കറിയ (34), ടാങ്കര്‍ ലോറി െ്രെഡവര്‍മാരായ സുജേഷ് (32), പ്രസന്നന്‍ (51), കാര്‍ യാത്രക്കാരായ ഇരിങ്ങല്‍ കോട്ടക്കല്‍ പുതിയ വീട്ടില്‍ മമ്മു (56), ഭാര്യ സുബൈദ (53) എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു. കൊയിലാണ്ടി  ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപതിയിലേക്ക് മാറ്റി .കോവിഡ് രോഗിയെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.
 

Latest News