മല്സ്യത്തൊഴിലാളികള്ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. രാഹുലിന്റെ നാടകമെന്ന് ആരോപിക്കുന്ന ബി.ജെ.പി, സി.പി.എം നേതാക്കള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ട്.
കൊല്ലം വാടി കടപ്പുറത്ത് നിന്ന് തൊഴിലാളികള്‍ക്കൊപ്പം പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ട രാഹുല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്. മല്‍സ്യത്തൊഴിലാളികളുടെ അധ്വാനം നേരിട്ടുമനസിലാക്കുക എന്നതായിരുന്നു യാത്രയ്ക്ക് പിന്നില്‍. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രാഹുല്‍ ഗാന്ധി വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. രാഹുല്‍ കടലില്‍ പോയെ ബോട്ടിന് പ്രവാസി സ്പർശവുമുണ്ട്.
ഗള്‍ഫില്‍ മെക്കാനിക്ക് ജോലി ചെയ്തു മടങ്ങിയ മുന്‍ പ്രവാസിയാണ് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും നേരിടുന്ന പ്രശ്നങ്ങള്‍ രാഹുലിനു വിശദീകരിച്ചു നല്‍കുന്നത്.
തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലില്‍ ചാടുകയും ചെയ്തിരുന്നു. ചെറുപുഞ്ചിരിയോടെ കണ്ടിരിക്കാം ഈ വിഡിയോ. പതിനായിരങ്ങളാണ് ഫിഷിംഗ് ഫ്രീക്സ് ഷെയർചെയത വിഡിയോ കണ്ടിരിക്കുന്നത്.