തിരുവനന്തപുരം- ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ ഉത്തരവായി പുറത്തിറക്കി. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ടു മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്നും ഉത്തരവിലുണ്ട്.
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാലാവധി അവസാനിക്കാൻ രണ്ട് മാസങ്ങൾ കൂടി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. അതേസമയം, സി.പി.ഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, സർക്കാർ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഉത്തരവായി പുറത്തിറക്കിയിരിക്കുന്നതെന്ന് ലയ രാജേഷ് പറഞ്ഞു.