Sorry, you need to enable JavaScript to visit this website.

ജീവനക്കാരുടെ രാഷ്ട്രീയം തെരഞ്ഞെടുപ്പു ഡ്യൂട്ടിയിൽ കാണിക്കരുത് -ടിക്കാറാം മീണ

കൊച്ചി- ജീവനക്കാരിൽ ചിലരെങ്കിലും രാഷ്ട്രീയ പ്രവർത്തനം ചെയ്യാറുണ്ടെന്നും എന്നാൽ ഇത് തെരഞ്ഞെടുപ്പ് ജോലിയിൽ കൊണ്ടുവരാതെ ശ്രദ്ധിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. നിയമസഭാ തതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം കലക്ടറേറ്റിൽ ചേർന്ന വരണാധികാരികളുടെയും സഹവരണാധികാരികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുന്ന രീതിയിലായിരിക്കണം പ്രവർത്തനം. ഏതെങ്കിലും ഉദ്യോഗസ്ഥൻ പക്ഷപാതം കാണിച്ചുവെന്ന് ബോധ്യപ്പെട്ടാൽ ശക്തമായ നടപടികൾ കമ്മീഷൻ സ്വീകരിക്കും. ആദ്യത്തെ നടപടി നോട്ടീസ് കൂടാതെ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുമെന്നതാണ്. രണ്ടാമത്തേത് അദ്ദേഹത്തിനെതിരെ നിയമ നടപടിയും സ്വീകരിക്കും. ആരും പരാതി ഉന്നയിക്കാനുള്ള അവസരം ജീവനക്കാരായി ഉണ്ടാക്കിയെടുക്കരുതെന്നും ടീക്കാറാം മീണ പറഞ്ഞു. എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് സമയത്ത് ശ്രദ്ധയിൽ പെട്ടാൽ വരണാധികാരികൾ ഭീരുവായി ഇരിക്കാൻ പാടില്ല. ശക്തമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവുള്ള ആളുകളായി ഉദ്യോഗസ്ഥർ മാറണം. കമ്മീഷന്റെ നിയമാവലികൾ എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും വായിച്ചിരിക്കണം. ഉദ്യോഗസ്ഥർ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല, അനുകൂലിക്കുന്നുമില്ല. ജനങ്ങൾക്ക് സ്വതന്ത്രമായി വോട്ടവകാശം ചെയ്യാനുള്ള അവസരമാണ് നൽകേണ്ടത്. മുഴുവൻ ഉദ്യോഗസ്ഥരും കോവിഡ് വാക്സിൻ സ്വീകരിക്കണം. താൽപര്യമില്ലാത്തവർക്ക് വാക്സിനേഷനിൽനിന്ന് ഒഴിവാകാം. എന്നാൽ ഇവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുവേണം ഡ്യൂട്ടിക്ക് ഹാരാജാകാനെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. 


 

Latest News