കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി...
അനുഭവിക്കാൻ പാവം പ്രവാസികളുടെ ജന്മം ബാക്കി..
പൊതുയോഗങ്ങളിൽ മാസ്‌ക് പോലും ധരിക്കാത്ത പ്രധാനമന്ത്രിയാണ് പ്രവാസികൾക്കെതിരെ ഇത്തരമൊരു ഉത്തരവിട്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പ് പ്രമാണിച്ച് വൻ ജാഥകൾ യോഗങ്ങൾ പ്രതിഷേധസമ്മേളനങ്ങൾ ഒക്കെയും ഒരു പ്രോട്ടോകോളുമില്ലാതെ സംസ്ഥാനത്ത് നടക്കുന്നുമുണ്ട്. പിന്നെ കല്യാണമഹാമഹങ്ങൾ അടിയന്തിരങ്ങൾ വ്യാപാരമേളകൾ ഒന്നിനും ഒരു കുറവും ഇല്ല താനും. എന്നിട്ടും ആരോഗ്യപരമായി ഹൈജീനിക് ആയ രാജ്യങ്ങളിൽ നിന്ന് തങ്ങൾ രോഗവാഹികളല്ല എന്ന സാക്ഷ്യപത്രവുമായി വരുന്ന പ്രവാസികൾക്ക് അധിക സാമ്പത്തീകബാധ്യത വരുത്തിവയ്ക്കും വിധം വീണ്ടും രോഗനിർണ്ണയ പരിശോധനകൾ. കൂടാതെ ഏഴ് മുതൽ പതിനാല് ദിവസം വരെയുള്ള അടച്ചിടൽ. കുറഞ്ഞ ദിവസത്തേക്ക് എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ തീർത്ത് തിരിച്ചുപോകാൻ സ്വന്തം മണ്ണിലേക്ക് വരുന്നവരോടാണ് ഈ അനീതിയെന്നോർക്കണം.
ആര് പ്രതിഷേധിക്കും
ആര് ശബ്ദമുയർത്തും
വോട്ടില്ലാത്ത പ്രവാസിക്ക് വേണ്ടി...?
അനാവശ്യമായി കാട്ടിക്കൂട്ടുന്ന ഈ അന്യായതിനെതിരെ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽപ്പിന്നെ എപ്പോൾ..?
ദയവായി രാഷ്ട്രീയം മറന്ന് പ്രവാസികളോട് കാണിക്കുന്ന ഈ ചിറ്റമ്മനയത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കുക.