ദമാം - തൊഴിലവസരങ്ങളുള്ളതായി പരസ്യം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി കിഴക്കന്‍ പ്രവിശ്യ പോലീസ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ശഹ്‌രി അറിയിച്ചു. നാല്‍പതിനടുത്ത് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെ തൊഴില്‍ പരസ്യങ്ങള്‍ ചെയ്താണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്. കബളിപ്പിക്കലിനിരയായ ഉദ്യോഗാര്‍ഥികള്‍ സംഘത്തില്‍ ഒരാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പോലീസ് വക്താവ് പറഞ്ഞു.