തിരുവനന്തപുരം- ശബരിമല യുവതി പ്രവേശന വിഷയത്തിലും പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധത്തിലും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാണ് പിൻവലിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ നിരവധി പേർക്കെതിരെ കേസെടുത്തെന്നും പലർക്കും ജോലിക്ക് അപേക്ഷിക്കാനാകുന്നില്ലെന്നും എൻ.എസ്.എസ് വ്യക്തമാക്കിയിരുന്നു.