റിയാദ്- കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ വിമാന യാത്രാ നിരോധം കാരണം ടിക്കറ്റുകള്‍ എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായവരുണ്ട്. പലർക്കും യഥാസമയം പണം തിരികെ കിട്ടിയിട്ടില്ല.
വിമാന ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ കഴിയുമോ, ടിക്കറ്റിലുള്ള പേരു മാറ്റാന്‍ കഴിയുമോ തുടങ്ങിയ അന്വേഷണങ്ങളുമായി നിരവധി പേരാണ് സൗദി അറേബ്യന്‍ എയർലൈന്‍സിനെ സമീപിക്കുന്നത്.
ടിക്കറ്റിന്‍റെ ഉടമാവകാശം മറ്റാനോ പേരില്‍ മാറ്റം വരുത്താനോ സാധ്യമല്ലെന്ന് സൗദി എയർലൈന്‍സ് ആവർത്തിച്ചു. റിക്കറ്റ് റദ്ദാക്കി റീഫണ്ട് ചെയ്ത ശേഷം മറ്റൊരാളുടെ പേരില്‍ പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമാണ് വഴിയെന്നും ടിക്കറ്റിലെ പേരില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും സൗദിയ ട്വിറ്ററില്‍ ചോദ്യത്തിനു മറുപടി നല്‍കി.
റീഫണ്ട് പ്രക്രിയ പൂർത്തിയാകാന്‍ മൂന്ന് ദിവസം മുതല്‍ 21 ദിവസം വരെയെടുക്കും. ക്യാഷ് പെയ്മെന്‍റ് നടത്തിയ ടിക്കറ്റുകളാണെങ്കിലാണിത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടുത്ത ടിക്കറ്റാണെങ്കില്‍ 45 ദിവസം വരെയെടുക്കാം. റീഫണ്ട് സംബന്ധിച്ച അന്വേഷണങ്ങള്‍ സൗദിയ വെബ് സൈറ്റില്‍ നടത്താം.
റിയല്‍ എസ്റ്റേറ്റ് മേഖലയിലും സൗദിവല്‍ക്കരണം; പരിശീലനം തുടങ്ങുന്നു
ഹവാല ഇടപാട്; സൗദി യുവാവും മൂന്ന് വിദേശികളും റിയാദില്‍ പിടിയില്‍
ലണ്ടനില്‍നിന്ന് വീണ്ടും ഇരുട്ടടി വാർത്ത; വിമാനയാത്രാ നിരോധം മേയ് പകുതിവരെ നീളും