Sorry, you need to enable JavaScript to visit this website.

പിണറായിയെ ലാവ് ലിന്‍ കേസില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് എ.കെ.ആന്‍റണിയെന്ന് ബി.ജെ.പി

കണ്ണൂർ - ലാവ് ലിൻ കേസ് അട്ടിമറിച്ചത് എ. കെ.ആന്‍റണി ഉൾപ്പെട്ട ഉന്നത കോൺഗ്രസ് നേതാക്കളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ ആരോപിച്ചു. വിജയ യാത്രയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

 ലാവ്‌ലിൻ കേസ് നീതിപൂർവകമായി നടത്തപ്പെട്ടില്ല. വിചാരണ കൂടാതെ പ്രതിയെ വിട്ടയച്ചത് നീതി ന്യായ ചരിത്രത്തിലെ കറുത്ത ഏട്. കോൺഗ്രസിന്റെ നേതാക്കൾ എ.കെ.ആന്‍റെണി ഉൾപ്പെടെ പിണറായിയെ സഹായിച്ചാണ് ലാവ്‌ലിൻ കേസ് അട്ടിമറിച്ചത്.

എസ്.എൻ.സി. ലാവലിൻ കേസിൽ നടന്ന അട്ടിമറിയാണ് പിന്നീട് വന്ന സർക്കാരുകൾക്ക് അഴിമതി ചെയ്യാൻ പ്രചോദനമായത്.
അഴിമതി കേസുകളിൽ കാണാത്ത അഡ്ജസ്റ്മെൻ്റാണ് കേരളത്തിൽ നടന്നത് . അഴിമതി കേസുകൾ എല്ലാം ഒത്തു തീർക്കുകയാണ്. എത്ര ഭീകര അഴിമതി നടത്തിയാലും ശിക്ഷിക്കപെടില്ല എന്ന ധാരണയാണ് കേരളത്തിൽ.

കോൺഗ്രസ് നേതാക്കൾക്കെതിരായ കേസുകളെല്ലാം ഈ സർക്കാർ അട്ടിമറിച്ചു .കഴിഞ്ഞ ഭരണ കാലത്തെ മന്ത്രിമാർക്കെതിരായ കേസുകളെല്ലാം ഇഴഞ്ഞ് നീങ്ങുകയാണ്. കമ്മീഷൻ ഇല്ലാത്ത ഒരു ഇടപാടും കേരളത്തിൽ ഇല്ല. യുഡിഫിന്റെ ഒറ്റ വിജിലൻസ് കേസും അന്വേഷണം പൂർത്തീകരിച്ചില്ല. ബാർ കോഴക്കേസും അട്ടിമറിച്ചു. പാലാരിവട്ടം കേസിൽ അട്ടിമറി നടന്നിരിക്കുകയാണ്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ദേശീയപാത വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 6700 കോടി ഇതുവരെ ചിലവഴിച്ചില്ല. കേന്ദ്ര ഗവൺമെൻ്റിൻ്റെ പല പദ്ധതികളും കേരള സർക്കാർ അട്ടിമറിക്കുന്നു - സുരേന്ദ്രൻ പറഞ്ഞു.

സ്ത്രീകളുടെ പ്രഭാതസവാരി മൂലം അനർഥമെന്ന് ഉസ്താദിന്‍റെ പ്രസംഗം; വൈറലായി കാസർകോടന്‍ മറുപടി

Latest News